പ്രീമിയർ ലീഗിൽ 1000 ഹോം ഗോൾ കുറിച്ച് ചെൽസി

- Advertisement -

ഇന്ന് നടക്കുന്ന ലണ്ടൺ ഡെർബിയിലെ ആദ്യ ഗോളോടെ ഒരു പുതിയ നേട്ടത്തിൽ ചെൽസി ക്ലബ് എത്തി. ഇന്ന് കളിയുടെ ആദ്യ പകുതിയിൽ കാന്റെയുടെ പാസിൽ നിന്ന് പെഡ്രോ നേടിയ ഗോൾ ചെൽസി പ്രീമിയർ ലീഗിൽ തങ്ങളുടെ ഹോം ഗ്രൗണ്ടിൽ നേടുന്ന ആയിരാമത്തെ ഗോളായിരുന്നു. പ്രീമിയർ ലീഗിൽ അപൂർവ്വം ക്ലബുകൾക്കെ ഈ നേട്ടം ഇതുവരെ കൈവരിക്കാനിയിട്ടുള്ളൂ. ഈ നേട്ടത്തിൽ എത്തുന്ന മൂന്നാമത്തെ ക്ലബ് മാത്രമാണ് ചെൽസി.

ചെൽസിക്ക് മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലുമാണ് ഈ നേട്ടത്തിൽ എത്തിയിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹോം ഗ്രൗണ്ടിൽ 1079 ഗോളുകളും ആഴ്സണലിന് ഹോം ഗ്രൗണ്ടിൽ 1029 ഗോളുകളുമാണ് ഇപ്പോഴുള്ളത്.

Advertisement