മികവിന് അംഗീകാരം, ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ താരങ്ങൾ ഹൈദരാബാദ് എഫ് സിയിൽ നിന്ന്

Nationalteamcamp March2021

ഇന്ത്യൻ ക്യാമ്പിനായുള്ള 35 അംഗ ടീം ഇന്ന് സ്റ്റിമാച് പ്രഖ്യാപിച്ചപ്പോൾ ഏറ്റവും കൂടുതൽ താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടത് ഹൈദരാബാദ് എഫ് സിയിൽ നിന്നാണ്. ഹൈദരബാദിന്റെ ആറു താരങ്ങളാണ് ടീമിൽ എത്തിയത്. ഈ സീസണിൽ ഇന്ത്യൻ താരങ്ങളുടെ മികവിൽ പ്ലേ ഓഫിന് അടുത്ത് വരെ എത്താൻ ഇത്തവണ ഹൈദരാബാദ് എഫ് സിക്ക് ആയിരുന്നു.

അറ്റാക്കിംഗ് താരങ്ങളായ ഹാളിചരൺ നർസരി, ലിസ്റ്റൺ കൊളാസോ, മധ്യനിരയിലെ ഹിതേഷ് ശർമ്മ, മുഹമ്മദ് യാസിർ, ഡിഫൻസിലെ ചിങ്ലൻ സന, ആകാശ് മിശ്ര എന്നിവരാണ് ഹൈദരാബാദ് ടീമിൽ നിന്ന് ഇന്ത്യൻ ക്യാമ്പിൽ എത്തിയത്. മുഹമ്മദ് യാസിർ, ആകാശ് മിശ്ര, ലിസ്റ്റൺ കൊളാസോ, ഹിതേഷ് ശർമ്മ എന്നിവർക്ക് എല്ലാം ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിലേക്ക് ക്ഷണം കിട്ടുന്നത്. ആശിശിന് പരിക്കേറ്റില്ലായിരുന്നു എങ്കിൽ ആശിശും ഹൈദരബാദ് എഫ് സിയിൽ നിന്ന് ഇന്ത്യൻ ടീമിൽ എത്തിയേനെ.