ഹൾസിറ്റിയിൽ രണ്ട് പേർക്ക് കൊറോണ

- Advertisement -

ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബായ ഹൾസിറ്റിയിൽ രണ്ട് കൊറോണ പോസിറ്റീവ്. പരിശീലനം തുടങ്ങുന്നതിന് മുന്നോടിയായി ചാമ്പ്യൻഷിപ്പ് ക്ലബുകൾക്ക് ഇടയിൽ നടത്തിയ പരിശോധനയിൽ ആണ് ഹൾസിറ്റിയിൽ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചത്. കൊറോണ സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. രണ്ട് പേർക്കും ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന് ക്ലബ് വ്യക്തമാക്കി.

ആകെ 24 ക്ലബുകളിൽ ആയി 1014 ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. ഇതിൽ ആകെ ഈ രണ്ട് പോസിറ്റീവ് കേസുകൾ മാത്രമെ ഉള്ളൂ എന്നത് ആശ്വാസകരമാണ്. പരിശീലനം തുടങ്ങിയ ശേഷം രണ്ടാം ഘട്ട പരിശോധനകൾ ആരംഭിക്കും.

Advertisement