ബ്രൂണോയുടെ വരവ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ എല്ലാവരുടെയും നിലവാരം ഉയർത്തി

- Advertisement -

ബ്രൂണൊ ഫെർണാണ്ടസ് ടീമിൽ എത്തിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീം ഒന്നാകെ മെച്ചപ്പെട്ടു എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സ്. ഒരു കാന്റോണയോ വാൻ പേഴ്സിയോ വന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉണ്ടായ ഉണർവ് ബ്രൂണോ വന്നപ്പോൾ ഉണ്ടായിട്ടുണ്ട് എന്ന് ഗിഗ്സ് പറയുന്നു. കാന്റോണയെയും വാൻ പേഴ്സിയേയും ഒന്നുമായി താരതമ്യം ചെയ്യേണ്ട സമയമായില്ല എന്നും ഗിഗ്സ് പറഞ്ഞു.

പക്ഷെ ബ്രൂണോ വന്നത് ടീമിനെ മൊത്തം മെച്ചപ്പെടുത്തി. ഒരോ താരങ്ങളും അവരുടെ പ്രകടനം ഉയർത്തുന്നത് കാണാൻ ആയി. ഇത് നല്ല താരങ്ങളുടെ ലക്ഷണമാണെന്നും ഗിഗ്സ് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനിയും നാലോ അഞ്ചോ താരങ്ങൾ കൂടെ വന്നാൽ ടീം കിരീടം നേടാനുള്ള ടീമായി മാറും എന്നും ഗിഗ്സ് പറഞ്ഞു.

Advertisement