വൈനാൽഡത്തിന് ഇരട്ട ഗോൾ, ഹോളണ്ട് യൂറോ യോഗ്യതക്ക് തൊട്ടരികിൽ

- Advertisement -

ബലാറുസിനെ 2-1 ന് മറികടന്ന് ഹോളണ്ട് യൂറോ 2020 യോഗ്യതക്ക് തൊട്ടരികിൽ. മധ്യനിര താരം വൈനാൽഡം നേടിയ ഇരട്ട ഗോളുകളാണ് അവർക്ക് ജയം ഒരുക്കിയത്. ഹോളണ്ട് തുടർച്ചയായി ജയിക്കുന്ന നാലാമത്തെ മത്സരമാണ് ഇന്നത്തേത്. 2014 ന് ശേഷം ആദ്യമായാണ് അവർ 4 തുടർ ജയങ്ങൾ നേടുന്നത്

സ്റ്റാർ സ്‌ട്രൈക്കർ മെംഫിസ് ഇല്ലാതെ ഇറങ്ങിയ ഹോളണ്ട് പതിവ് കളി പുറത്തെടുത്തില്ലെങ്കിലും ജയം നേടുകയായിരുന്നു. ആദ്യ പകുതിയിലാണ് ഓറഞ്ച് പടയുടെ 2 ഗോളുകളും പിറന്നത്. 32 ആം മിനുട്ടിൽ ഹെഡറിലൂടെ പന്ത് വളയിലാക്കിയ താരം 41 ആം മിനുട്ടിൽ മികച്ച ഫിനിഷിലൂടെ ലീഡ് രണ്ടാക്കി ഉയർത്തി. ജയത്തോടെ 15 പോയിന്റ് ഉള്ള ഹോളണ്ട് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. 12 പോയിന്റ് ഉള്ള ജർമ്മനി രണ്ടാം സ്ഥാനത്താണ്. പക്ഷെ അവർ ഒരു മത്സരം കുറവാണ് കളിച്ചത്. 12 പോയിന്റ് ഉള്ള നോർത്തേൺ അയർലൻഡ് ആണ് മൂന്നാം സ്ഥാനത്ത്. അവരും ജർമ്മനിയേക്കാൾ ഒരു മത്സരം കൂടുതൽ കളിച്ചിട്ടുണ്ട്.

Advertisement