സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് ആവും

- Advertisement -

പതിയ സംഭവ വികാസങ്ങളുടെ പിൻബലത്തിൽ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റ് ആവാൻ സാധ്യത. കേന്ദ്ര മന്ത്രി അമിത് ഷായുടെ മകൻ ജെ ഷാ ബി.സി.സി.ഐയുടെ പുതിയ സെക്രെട്ടറിയാവാനും കൂടുതൽ സാധ്യതകൾ തെളിഞ്ഞിട്ടുണ്ട്.

മുൻ ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെ സഹോദരൻ അരുൺ ദുമൽ ബി.സി.സി.ഐ ട്രെഷറർ ആവുമെന്നാണ് കരുതപ്പെടുന്നത്. നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ സൗരവ് ഗാംഗുലി 2020 സെപ്റ്റംബറിന് മുൻപ് ആ സ്ഥാനം ഒഴിയേണ്ടതായിട്ടുണ്ട്.

ഇന്നാണ് നാമനിർദേശം സമർപ്പിക്കേണ്ട അവസാന തിയ്യതിയെങ്കിലും നിലവിൽ എല്ലാ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.

Advertisement