16 വർഷത്തെ വനിത മാരത്തോൺ റെക്കോർഡ് തകർത്തു കെനിയൻ താരം

- Advertisement -

കിപ്ചോങിന് പിറകെ മറ്റൊരു അസാധാരണമായ റെക്കോർഡ് തിരുത്തിക്കുറിച്ച് കെനിയയുടെ വനിത മാരത്തോൺ ഓട്ടക്കാരി ബ്രിഗിഡ് കോസ്ഗെയ്‌. വനിത മാരത്തോണിലെ 16 വർഷം നീണ്ട റെക്കോർഡ് ആണ് കെനിയൻ താരം ചിക്കോഗയിൽ തിരുത്തി കുറിച്ചത്. 2003 ൽ പൗള റാഡ്ക്ലിഫ് കുറിച്ച റെക്കോർഡ് ആണ് കെനിയയുടെ 25 കാരി തിരുത്തി കുറിച്ചത്.

2 മണിക്കൂർ 14 മിനിറ്റ് 3 സെക്കന്റിൽ മാരത്തോൺ പൂർത്തിയാക്കിയ ബ്രിഗിഡ് പൗളയേക്കാൾ 71 സെക്കന്റ് കുറവ് സമയം ആണ് മാരത്തോൺ പൂർത്തിയാക്കാൻ എടുത്തത്. ചിക്കോഗയിലെ അനുകൂലഘടകങ്ങളും നൈക്കിന്റെ പുതിയ ഷൂസും കെനിയൻ താരത്തിന് അനുകൂലഘടകങ്ങൾ ആയെന്ന വിമർശനങ്ങൾ ഉണ്ടെങ്കിലും ഏതാണ്ട് അസാധ്യമായ നേട്ടം ആണ് ബ്രിഗിഡ് ഇന്ന് കുറിച്ചത് എന്നതിൽ സംശയമില്ല.

Advertisement