ഒഡീഷ എഫ്‌സി താരം ഹിതേഷ് ശർമ്മയെ മുംബൈ സിറ്റി സ്വന്തമാക്കി

Newsroom

Picsart 24 07 19 16 31 49 409
Download the Fanport app now!
Appstore Badge
Google Play Badge 1

ഒഡീഷ എഫ്‌സി താരം ഹിതേഷ് ശർമ്മയെ മുംബൈ സിറ്റി സ്വന്തമാക്കി. 26 കാരനായ മിഡ്‌ഫീൽഡർ ഹിതേഷ് ശർമ്മ ലോൺ കരാറുൽ ആണ് മുംബൈ സിറ്റി എഫ്‌സിയിൽ എത്തുന്നത്.2024-25 സീസണിൻ്റെ അവസാനം വരെ അദ്ദേഹം ക്ലബ്ബിൽ ഉണ്ടാകും.

Picsart 24 07 19 16 32 18 210

ജലന്ധറിൽ ജനിച്ച ഹിതേഷ് ചണ്ഡീഗഡ് ഫുട്ബോൾ അക്കാദമിയിലും ടാറ്റ ഫുട്ബോൾ അക്കാദമിയിലും (ടിഎഫ്എ) കളിച്ചാണ് വളർന്നത്. ടിഎഫ്എയിൽ നിന്ന് ബിരുദം നേടിയ ശേഷം, ഐ-ലീഗിൽ മുംബൈ എഫ്‌സിയിൽ തൻ്റെ സീനിയർ കരിയർ ആരംഭിച്ചു, തുടർന്ന് ഹൈദരാബാദ് എഫ്‌സി, ഒഡീഷ എഫ്‌സി എന്നിവയ്‌ക്കൊപ്പവും അദ്ദേഹം തൻ്റെ കഴിവും വൈദഗ്ധ്യവും തെളിയിച്ചു.

ഐഎസ്എല്ലിൽ 81 മത്സരങ്ങൾ കളിച്ച ഹിതേഷ് 2021-22 സീസണിൽ ഹൈദരാബാദ് എഫ്‌സിക്കൊപ്പം ഐഎസ്എൽ കപ്പ് നേടുകയും 2018 ൽ തൻ്റെ ഇന്ത്യ ഇൻ്റർനാഷണൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.