ഫുട്ബോൾ താരം ഹംസക്കോയ കോവിഡ് ബാധിച്ച് മരിച്ചു

സംസ്ഥാനത്ത് ഒരു കോവിഡ്19 മരണം കൂടെ സ്ഥിരീകരിച്ചു. പരപ്പനങ്ങാടി സ്വദേശിയും മുൻ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരണപ്പെട്ടത്. മുംബൈയിൽ സ്ഥിര താമസകാരൻ ആയിരുന്ന ഹംസക്കോയ മെയ് 21-ന് കുടുംബത്തോടൊപ്പം മഹാരാഷ്ട്രയിൽ നിന്ന് തിരിച്ചെത്തിയതാണ്. മഹാരാഷ്ട്രയ്ക്കായി അഞ്ച് വർഷം സന്തോഷ്ട്രോഫിയിൽ ബൂട്ടണിഞ്ഞ താരമാണ് ഹംസക്കോയ.

മോഹൻ ബഗാൻ, മൊഹമ്മദൻസ്, റയിൽവെ, യൂണിയൻ ബാങ്ക്, കസ്റ്റംസ്, എന്നീ ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്. രണ്ട് തവണ ഇന്ത്യൻ ക്യാമ്പിലും ഹംസക്കോയ എത്തിയിട്ടുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഹംസക്കോയയുടെ ഭാര്യക്കും മകനും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

Previous articleമുടിവെട്ടിയതിന് നടപടി, ബുണ്ടസ് ലീഗയ്ക്ക് എതിരെ സാഞ്ചോ
Next articleഅടുത്ത സീസൺ പ്രീമിയർ ലീഗ് സെപ്റ്റംബറിൽ, കാണികളും ഉണ്ടാകും