ബൊറൂസിയ ഡോർട്മുണ്ടിന്റെ ഗോളടി യന്ത്രം ഹാളണ്ടിനെ സ്വന്തമാക്കാൻ ആദ്യ ഘട്ട ചർച്ചകൾ ആരംഭിച്ച് ബാഴ്‌സലോണ. ഇതിന്റെ ഭാഗമായി ഹലാണ്ടിന്റെ ഏജന്റ് മിനോ റയോളയും താരത്തിന്റെ പിതാവും ബാഴ്‌സലോണ അധികൃതരുമായി ആദ്യ ഘട്ട ചർച്ചകൾ ആരംഭിച്ചു.
ബാഴ്‌സലോണ പ്രസിഡണ്ട് ലപോർട്ടയുമായാണ് ഇരുവരും ചർച്ചകൾ നടത്തിയത്. എന്നാൽ നടന്നത് പ്രാഥമിക ചർച്ചകൾ ആണെന്നും താരത്തിന്റെ ഭാവി തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ബാഴ്‌സലോണ ഇത്തരമൊരു വലിയൊരു ട്രാൻസ്ഫർ നടത്തുമോ എന്നും ആരാധകർ ഉറ്റുനോക്കുനുണ്ട്.
ഹാളണ്ടിനെ സ്വന്തമാക്കാൻ ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ പ്രീമിയർ ലീഗ് ക്ലബ്ബുകൾ രംഗത്തുണ്ട്. ഈ സീസണിൽ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ ഹാളണ്ട് നേടിയിട്ടുണ്ട്.