ന്യൂസിലാണ്ടില്‍ ഒരു മത്സരം പോലും വിജയിക്കാനാകാതെ ബംഗ്ലാദേശ്

Bangladesh

ന്യൂസിലാണ്ടില്‍ കളിച്ച 32 മത്സരങ്ങളില്‍ ഒറ്റ മത്സരം പോലും വിജയിക്കാനാകാതെ ബംഗ്ലാദേശ്. ഇന്ന് നടന്ന മൂന്നാം ടി20യിലും തോല്‍വിയേറ്റതോടെ തുടര്‍ച്ചയായ 32ാം മത്സരമാണ് ന്യൂസിലാണ്ടിന്റെ മണ്ണില്‍ ടീം പരാജയപ്പെട്ടത്.

ഒരു ടീമിനെതിരെ ഏറ്റവും അധികം കാലം അവരുടെ നാട്ടില്‍ തോല്‍വിയേറ്റുവാങ്ങിയിരിക്കുകയാണ് ബംഗ്ലാദേശ്. 9 ടെസ്റ്റിലും 16 ഏകദിനങ്ങളിലും 7 ടി20 മത്സരങ്ങളിലും ബംഗ്ലാദേശ് ഇതുവരെ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.