നെതർലാന്റിലെ ഏറ്റവും മികച്ച ഫുട്ബോളറായി ഹകീം സിയെച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

അയാക്സിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹകീം സിയെചിന് 2018ലെ നെതർലാന്റ് ഫുട്ബോൾ ഗോൾഡൻ ഷൂ. ഹോളണ്ടിലെ ഏറ്റവു മികച്ച താരത്തിന് ലഭിക്കുന്ന അവാർഡാണ് ഈ ഗോൾഡൻ ഷൂ‌. കഴിഞ്ഞ സീസണിൽ അയാക്സിനായി നടത്തിയ മികച്ച പ്രകടനമാണ് മൊറോക്കോ താരത്തിനെ ഈ നേട്ടത്തിന് അർഹനാക്കിയത്.

കഴിഞ്ഞ സീസണിൽ അയാക്സിനായി 9 ഗോളുകളും 15 അസിസ്റ്റും സിയെച് സ്വന്തമാക്കിയിരുന്നു. എ എസിന്റെ താരമായിരുന്ന ജഹാൻബക്ഷ് രണ്ടാം സ്ഥാനക്കാരനുള്ള സില്വർ ഷൂവും, അയാക്സിന്റെ യുവതാരം മാത്യസ് ഡിലൈറ്റ് ബ്രോൺസ് ഷൂവും സ്വന്തമാക്കി.