“ഹാളണ്ടിന് യോജിച്ച ക്ലബ് ലിവർപൂൾ”

ഡോർട്മുണ്ടിന്റെ യുവതാരം എർലിംഗ് ഹാളണ്ടിന് യോജിഎക്ലബ് ലിവർപൂൾ ആണെന്ന് ഹാളണ്ടിനെ സാൽസ്ബർഗിൽ പരിശീലിപ്പിച്ച കോച്ച് ജെസ്സി മാർസ്ച്. ഹാളണ്ടിന്റെ ടാലന്റിന്റെ ഒരു തുടക്കം മാത്രമെ ലോകം ഇപ്പോൾ കാണുന്നുള്ളൂ. ഭാവിയിൽ ലോകത്തെ ഏറ്റവും മികച്ച താരമായി ഹാളണ്ട് മാറും .ജെസ്സി പറയുന്നു. ഈ സീസൺ സാൽസ്ബർഗിനും ഡോർട്മുണ്ടിനും കൂടെ 41 ഗോളുകൾ ആണ് ഹാളണ്ട് ഇതുവരെ അടിച്ചു കൂട്ടിയത്.

ജനുവരിയിൽ ആയിരുന്നു ഹാളണ്ട് ഡോർട്മുണ്ടിൽ എത്തിയത്. ഹാളണ്ട് ഡോർട്മുണ്ടിൽ നല്ല പ്രകടനം തന്നെ നടത്തും. എന്നാൽ ഹാളണ്ട് ഉടൻ തന്നെ അടുത്ത് ചുവട് വെക്കുമെന്നാണ് താൻ കരുതുന്നത് എന്ന് ജെസ്സി മാർസ്ച് പറഞ്ഞു. ലിവർപൂൾ പോലൊരു ക്ലബിലാണ് ഹാളണ്ട് എത്തേണ്ടത്. അത്തരം അറ്റാക്കിംഗ് ടാക്ടിക്സിൽ ആകും ഹാളണ്ട് ഏറെ തിളങ്ങുക എന്നും മാർസ്ച് പറഞ്ഞു.

Previous article“വാൻ പേഴ്സി ആഴ്സണൽ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത് താങ്ങാൻ ആയില്ല”
Next articleജൂൺ 20ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് തുടങ്ങാൻ ധാരണ