ഫ്രീകിക്ക് ഗോളുമായി റൊണാൾഡോ, പെനാൾട്ടിയും വിട്ടു കൊടുത്തു!! അൽ നസറിന് വിജയം

Newsroom

Picsart 23 03 19 01 11 28 018
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ രാത്രി ആയിരുന്നു. അൽ നസറിന്റെ വിജയശില്പി ആയി ഇന്ന് റൊണാൾഡോ മാറി. സൗദി ലീഗിൽ അബഹയെ നേരിട്ട അൽ നസർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ഇന്ന് വിജയിച്ചത്. തുടക്കത്തിൽ 26ആം മിനുട്ടിൽ മൊഹമ്മദ് നേടിയ ഗോളിൽ അബഹ ലീഡ് എടുത്തിരുന്നു. അൽ നസർ ആദ്യ പകുതിയിൽ ഉടനീളം സമനില ഗോളിന് ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. 80ആം മിനുട്ടിൽ റൊണാൾഡോ അവസാനം അൽ നസറിന്റെ രക്ഷകനായി.

റൊണാൾഡോ 23 03 19 01 12 27 200

ഒരു ലോംഗ് ഫ്രീകിക്ക് ഏവരെയും ഞെട്ടിച്ചു കൊണ്ട് വലയിലാക്കി റൊണാൾഡോ തന്റെ ടീമിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. സമനില ഗോൾ വന്ന് ആറ് മിനുട്ട് കഴിഞ്ഞ് അൽ നസറിന് വിജയിക്കാൻ ഒരു പെനാൾട്ടി കിട്ടി. ആ പെനാൾട്ടി റൊണാൾഡോക്ക് എടുത്ത് വിജയ ഗോൾ നേടാമായിരുന്നു എങ്കിലും റൊണാൾഡോ ഒട്ടും സെൽഫിഷ് അല്ലാതെ പന്ത് ടലിസ്കയ്ക്ക് കൈമാറി. ലീഗിൽ ഗോൾഡൻ ബൂട്ട് ലക്ഷ്യമിടുന്നത് കൊണ്ട് തന്നെ ടലിസ്കയ്ക്ക് ഒരു ഗോൾ അത്യാവശ്യമായിരുന്നു. ടലിസക ഒട്ടും പിഴക്കാതെ ഗോൾ നേടിക്കൊണ്ട് അൽ നസറിന് മൂന്ന് പോയിന്റും ജയവും നൽകി.

ഇപ്പോഴും അൽ നസർ ലീഗിൽ രണ്ടാം സ്ഥാനത്താണ്. അവർക്ക് 49 പോയിന്റാണ് ഇപ്പോൾ ഉള്ളത്. 21 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇത്തിഹാദ് 50 പോയിന്റുമായി ഒന്നാമത് നിൽക്കുന്നു.