ഇന്ത്യൻ ഫുട്ബോൾ അവാർഡ്, ഗുർപ്രീത് രാജ്യത്തെ മികച്ച താരം, അനിരുദ്ധ് താപ മികച്ച യുവതാരം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ വർഷത്തെ ഫുട്ബോൾ അവാർഡുകൾ പ്രഖ്യാപിച്ചു. ഫുട്ബോൾ രംഗത്തെ കഴിഞ്ഞ സീസണിലെ മികച്ച സംഭാവനകൾക്കാണ് അവാർഡ്. കഴിഞ്ഞ സീസണിലെ മികച്ച യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം ചെന്നൈയിൻ എഫ് സിയുടെ താരം അനിരുദ്ധ് താപ സ്വന്തമാക്കി.

ചെന്നൈയിനായി കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനങ്ങളാണ് താപയെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തിൽ എത്തിച്ചത്. ഇന്ത്യയുടെ ദേശീയ ടീമിലും താപ കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയിരുന്നു. 2017ലും ഇതേ പുരസ്കാരം താപ സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന്റെ ഒന്നാം ഗോൾ കീപ്പർ ഗുർപ്രീത് സിങ് കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പുരുഷ ഫുട്ബോളർക്കുള്ള പുരസ്കാരവും നേടി. കഴിഞ്ഞ സീസണിൽ ഇന്ത്യക്കായും ബെംഗളൂരു എഫ് സിക്കായും നടത്തിയ പ്രകടനങ്ങൾ പരിഗണിച്ചാണ് ഗുർപ്രീതിന്ര് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

ഗോകുലം എഫ് സി താരം സഞ്ജുവിനെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു. ക്രിപ്സയുടെ താരം രത്നബാല ദേവി യുവതാരത്തിനുള്ള എമേർജിംഗ് പ്ലയർ ഒഫ് ദി ഇയർ പുരസ്കാരവും നേടി.

2019-20 AIFF AWARDS

Men’s Footballer: Gurpreet
Women’s Player : Sanju
Emerging Footballer: Anirudh Thapa
Emerging Women’s Footballer: Ratanbala Devi
Assistant Ref: Vaira-Muthu(TN).
Best Ref: Ajit Kumar Meetei (Manipur).
Grassroots: West Bengal.