ഓസ്ട്രേലിയയുടെ അഫ്ഗാനിസ്ഥാന്‍, ന്യൂസിലാണ്ട് പരമ്പരകള്‍ ഈ വര്‍ഷം നടക്കില്ല – ക്രിക്കറ്റ് ഓസ്ട്രേലിയ

2021-22 സീസണ്‍ കഴിയുന്നത് വരെ അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരുന്ന ഏക ടെസ്റ്റ് മാച്ചും ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും നടക്കുകയില്ലെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഈ രണ്ട് പരമ്പരകളും വരുന്ന സമ്മറില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ കൊറോണ കാരണം മറ്റ് അന്താരാഷ്ട്ര ഷെഡ്യൂളുകള്‍ തകിടം മറിഞ്ഞപ്പോള്‍ ഇത്തരം തീരുമാനത്തിലേക്ക് ബോര്‍ഡിന് പോകേണ്ടി വരുന്നുവെന്നാണ് വിശദീകരണം.

നിലവിലെ എഫ്ടിപി 2023 വരെയുള്ളതിനാല്‍ തന്നെ ഈ മാറ്റിയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ സമയം കണ്ടെത്തുവാന്‍ കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ഓസ്ട്രേലിയന്‍ ബോര്‍ഡ് അറിയിച്ചു.

Previous articleന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ മത്സരത്തില്‍ എലീസ് പെറി ഇല്ല
Next articleഇന്ത്യൻ ഫുട്ബോൾ അവാർഡ്, ഗുർപ്രീത് രാജ്യത്തെ മികച്ച താരം, അനിരുദ്ധ് താപ മികച്ച യുവതാരം