“ഗുർപ്രീത് ആണ് ഖത്തറിന്റെ മൂന്ന് പോയന്റ് തടഞ്ഞത്” – ഖത്തർ പരിശീലകൻ

0
“ഗുർപ്രീത് ആണ് ഖത്തറിന്റെ മൂന്ന് പോയന്റ് തടഞ്ഞത്” – ഖത്തർ പരിശീലകൻ

ഇന്നലെ ഗുർപ്രീത് ഇന്ത്യൻ ഗോൾ പോസ്റ്റിന് കീഴിൽ നടത്തിയ പ്രകടനത്തെ അഭിനന്ദിച്ച് ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചേസ്. ഇന്നലത്തെ മത്സരത്തിൽ ഖത്തറിന്റെ മൂന്ന് പോയന്റുകൾ തടഞ്ഞത് ഇന്ത്യൻ ഗോൾ കീപ്പർ മാത്രമാണെന്ന് ഫെലിക്സ് പറഞ്ഞു. ഗുർപ്രീതിനും ഇന്ത്യൻ ടീമിനും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഖത്തറിനെതിരായ മത്സരത്തിൽ 11 സേവുകളാണ് ഗുർപ്രീത് നടത്തിയത്. 25ൽ അധികം ഷോട്ടുകൾ നേരിടേണ്ടി വന്നിരുന്ന് ഗുർപ്രീത്. പക്ഷെ ഒന്നു പോലും വലയ്ക്കകത്ത് കയറാതെ ഗുർപ്രീത് കാത്തു. ഇന്നലെ ഖത്തറിന്റെ ദിവസമായിരുന്നില്ല എന്ന് ഖത്തർ പരിശീലകൻ സാഞ്ചേസ് പറഞ്ഞു. ഗോൾ നേടാൻ കഴിവുള്ള താരങ്ങൾ ഖത്തറിനുണ്ട് പക്ഷെ ഇന്നലെ അവരാരും അവരുടെ മികവിൽ ഇല്ലായിരുന്നു. സാഞ്ചേസ് പറഞ്ഞു.