പി എസ് ജി വീണ്ടും വിജയ വഴിയിൽ

- Advertisement -

ഫ്രഞ്ച് ലീഗിൽ പി എസ് ജി വീണ്ടു വിജയവഴിയിൽ തിരികെ എത്തി. ഫ്രഞ്ച് ലീഗിൽ ഇന്ന് തങ്ങളുടെ മൂന്നാം മത്സരത്തിന് ഇറങ്ങിയ പി എസ് ജി ടുലൂസിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. കഴിഞ്ഞ മത്സരത്തിൽ റെന്നെസിനോട് ഏറ്റ അപ്രതീക്ഷിത പരാജയത്തിൽൽ നി‌‌ന്നുള്ള കരകയറൽ കൂടിയായി ഇത്.

ചൗപ മോടിങിന്റെ ഇരട്ട ഗോളുകൾ ആണ് പി എസ് ജിക്ക് വലിയ വിജയം നൽകിയത്. മാർകിനെസും പിന്നെ ഒരു സെൽഫ് ഗോളുമാണ് ഗോൾ പട്ടിക തികച്ചത്. ഡി മറിയ ഒരു പെനാൾട്ടി നഷ്ടപ്പെടുത്തുകയും ചെയ്തിരുന്നു. വിജയിച്ചു എങ്കിലും മത്സരത്തിനിടെ പി എസ് ജിയുടെ സൂപ്പർ താരങ്ങളായ കവാനിക്കും എമ്പപ്പെയ്ക്കും പരിക്കേറ്റത് പി എസ് ജിയെ നിരാശയിലാക്കി. നെയ്മർ ഇന്നും ലീഗിൽ കളിച്ചിരുന്നില്ല.

Advertisement