ഗോൾ ടൂർണമെന്റ്; കോതമംഗലത്തെ വീഴ്ത്തി എം ഡി കോളേജ് സെമിയിൽ

- Advertisement -

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിൽ എം ഡി കോളേജ് പഴഞ്ഞി സെമിയിൽ. ഇന്ന് നടന്ന ആദ്യ ക്വാർട്ടറിൽ എം എ കോളേജ് കോതമംഗലത്തെ നേരിട്ട എം ഡി കോളേജ് പെനാൾട്ടി ഷൂട്ടൗട്ടിലാണ് വിജയം ഉറപ്പാക്കിയത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലായിരുന്നു സ്കോർ. ഫഹദ് ആലിയാറും സാദിഖുമാണ് ഗോളുകൾ നേടിയത്.

പെനാൾട്ടി ഷൂട്ടൗട്ടിൽ ഹീറോ ആയത് എം ഡി കോളേജ് ഗോൾ കീപ്പർ മുഹമ്മദ് ഷഹനാസ് ആണ്. എം എ കോളേജിന്റെ രണ്ട് പെനാൾട്ടി കിക്കുകളാണ് ഷഹനാസ് രക്ഷപ്പെടുത്തിയത്. 3-1ന് പെനാൾട്ടി ഷൂട്ടൗട്ട് എം ഡി കോളേജ് വിജയിച്ചു.

പ്രീ ക്വാർട്ടറിൽ ദേവഗിരി സെന്റ് ജോസഫ് കോളേജിനെ വീഴ്ത്തിയാണ് എം ഡി കോളേജ് ക്വാർട്ടറിൽ എത്തിയത്.à

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement