വിലക്ക് പുനഃപരിശോധിക്കുവാനുള്ള താരത്തിന്റെ ആവശ്യം തള്ളി

- Advertisement -

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ട ഖാലിദ് ലത്തിഫിനുമേല്‍ ചുമത്തിയ അഞ്ച് വര്‍ഷത്തെ വിലക്ക് നിലനില്‍ക്കും. വിലക്ക് പുനഃപരിശോധിക്കുവാനുള്ള താരത്തിന്റെ ആവശ്യം ജസ്റ്റിസ് ഫകീര്‍ മുഹമ്മദ് ഖോഖര്‍ തള്ളുകയായിരുന്നു. സെപ്റ്റംബര്‍ 2017ലായിരുന്നു പിസിബിയുടെ ആന്റി കറപ്ഷന്‍ ട്രൈബ്യൂണല്‍ താരത്തെ സ്പോട്ട് ഫിക്സിംഗ് ആരോപണത്തെത്തുടര്‍ന്ന് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതിനെതിരെ ഖാലിദ് ലത്തീഫ് നല്‍കിയ അപ്പീലാണ് ഇപ്പോള്‍ തള്ളിയത്.

നിലവില്‍ 32 വയസ്സുള്ള താരത്തിന്റെ കരിയറിനു ഇതോടെ അവസാനമാവും. മറ്റൊരു പാക് താരം ഷര്‍ജീല്‍ ഖാനെയും സമാനമായ രീതിയില്‍ വിലക്കിയിരുന്നു. ബുക്കികള്‍ സമീപിച്ചത് ബോര്‍ഡിനെ അറിയിക്കാത്തതിനു മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് നവാസ് എന്നിവരെ 14 മാസത്തേക്ക് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement