യുവതാരം പ്രിൻസ്ടൺ എഫ് സി ഗോവയിൽ തന്നെ തുടരും

വലിയ ഭാവി പ്രവചിക്കപ്പെടുന്ന യുവ മിഡ്ഫീൽഡർ പ്രിൻസ്ടൺ റബേയോ എഫ് സി ഗോവയിൽ തന്നെ തുടരും. 20കാരനായ പ്രിൻസ്ടൺ മൂന്ന് വർഷത്തെ കരാർ എഫ് സൊ ഗോവയുമായി ഒപ്പുവെച്ചു. 2017 മുതൽ എഫ് സി ഗോവയ്ക്ക് ഒപ്പമുള്ള താരമാണ് പ്രിൻസ്ടൺ. ഇതുവരെ ഐ എസ് എല്ലിൽ അരങ്ങേറ്റം കുറിക്കാത്ത പ്രിൻസ്ടൺ കഴിഞ്ഞ സൂപ്പർ കപ്പിൽ ഗോവയ്ക്ക് വേണ്ടി സീനിയർ അരങ്ങേറ്റം നടത്തിയിരുന്നു.

സൂപ്പർ കപ്പിൽ രണ്ട് മത്സരങ്ങളിൽ പ്രിൻസ്ടൺ കളിച്ചിരുന്നു. കഴിഞ്ഞ ഗോവൻ പ്രൊ ലീഗ് എഫ് സി ഗോവ റിസേർവ്സ് ചാമ്പ്യന്മാരായതിൽ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് പ്രിൻസ്ടൺ. ഗോവൻ ലീഗിൽ മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റും താരത്തിനുണ്ടായിരുന്നു. ഈ വരുന്ന സീസണിൽ ഐ എസ് എല്ലിൽ അരങ്ങേറാൻ ആകും എന്നാണ് പ്രിൻസ്ടൺ കരുതുന്നത്. താൻ ഗോവ ക്ലബിന്റെ ആരാധകനാണെന്നും ഈ കരാർ ഒപ്പുവെക്കുന്നതിൽ സന്തോഷം ഉണ്ടെന്നും യുവതാരം പറഞ്ഞു.