സ്ത്രീകൾക്ക് എതിരായ അതിക്രമം, ഗിഗ്സിനെ വെയിൽസ് പരിശീലക സ്ഥാനത്തു നിന്ന് മാറ്റി

1a250dc11ef56ad2c82f1e3b7316caea80d2fd5b

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റയാൻ ഗിഗ്സിനെ വെയിൽസിന്റെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റി. ഗിഗ്സിനെതിരായ രണ്ട് സ്ത്രീകളുടെ പരാതിയിൽ പോലീസ് കേസ് എടുത്തതോടെയാണ് വെയിൽസ് അദ്ദേഹത്തെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയത്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഗിഗ്സിന്റെ വീട്ടിൽ വെച്ച് രണ്ട് സ്ത്രീകൾക്ക് എതിരെ ഗിഗ്സ് അതിക്രമം നടത്തി എന്നാണ് പരാതി. ഒരു മുപ്പതുകാരിയെയും ഒരു ഇരുപതുകാരിയെയും ആക്രമിച്ചു എന്നാണ് പരാതി.

എന്നാൽ താൻ നിരപരാധി ആണെന്നും അത് കോടതിയിൽ തെളിയിക്കും എന്നും ഗിഗ്സ് പറഞ്ഞു. ഏപ്രിൽ 28ന് ഗിഗ്സ് കോടതിയിൽ ഹാജരാകണം. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായി ഗിഗ്സിന് ജാമ്യം ലഭിച്ചിട്ടുണ്ട്‌. ഗിഗ്സിന് ഒപ്പം അസിസ്റ്റന്റ പരിശീലകനായിരുന റൊബേർട് പേജ് ആകും യൂറോ കപ്പിൽ വെയിൽസിനെ നയിക്കുക. 2018 തുടക്കത്തിൽ ആയിരുന്നു ഗിഗ്സ് വെയിൽസ് പരിശീലകനായി ചുമതലയേറ്റത്. ഗിഗ്സ് തന്നെയാണ് വെയിൽസിന് യൂറോ കപ്പ് യോഗ്യത നേടിക്കൊടുത്തതും.