റേഞ്ചേഴ്സിൽ ജെറാഡ് പുതിയ കരാർ ഒപ്പുവെക്കും

- Advertisement -

ലിവർപൂൾ ഇതിഹാസം സ്റ്റീവെൻ ജെറാഡ് സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനായി തുടരും. താനും റേഞ്ചേഴ്സ് ക്ലബുമായി ചർച്ച നടത്തിയെന്നും പുതിയ കരാറിൽ ഉടൻ ഒപ്പുവെക്കും എന്നും ജെറാഡ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സീസണിൽ ആയിരുന്നു ജെറാഡ് റേഞ്ചേഴ്സിന്റെ പരിശീലകനായി എത്തിയത്.

കഴിഞ്ഞ സീസണിൽ ലീഗിൽ രണ്ടാമതായി ഫിനിഷ് ചെയ്ത ക്ലബ് ഈ സീസണിലും ഇപ്പോൾ കെൽറ്റികിന് പിറകിൽ രണ്ടാമതാണ്. എന്നാൽ ടീം മെച്ചപ്പെടുകയാണെന്നും ഇപ്പോഴും കിരീട പ്രതീക്ഷ ഉണ്ടെന്നും ജെറാഡ് പറഞ്ഞു. കെൽറ്റികിനേക്കാൾ 2 പോയന്റ് മാത്രം പിറകിലാണ് റേഞ്ചേഴ്സ്. 54 തവണ ലീഗ് കിരീടം നേടിയിട്ടുണ്ട് എങ്കിലും അവസാനമായി 2010-11 സീസണിലാണ് റേഞ്ചേഴ്സ് സ്കോട്ടിഷ് ലീഗ് നേടിയത്.

Advertisement