ഗാക്പോയെ ജനുവരിയിൽ തന്നെ സ്വന്തമാക്കാ‌ൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും

Picsart 22 11 25 22 13 07 541

ഈ ലോകകപ്പിൽ ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് ഗോളുകൾ നേടിയ ഹോളണ്ട് യുവതാരം കോഡി ഗാക്പോയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സ്വന്തമാക്കാൻ ശ്രമിക്കും. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും യുണൈറ്റഡ് ഗാക്പോയ്ക്ക് വേണ്ടി ശ്രമിച്ചിരുന്നു. 23കാരനെ സ്വന്തമാക്കണം എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ചുരുങ്ങിയത് 60 മില്യൺ എങ്കിലും നൽകേണ്ടി വരും.

കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പല ഓഫറുകൾ വന്നിട്ടും അത് ഒന്നും സ്വീകരിക്കാതെ ക്ലബിൽ തുടർന്ന കോഡി ഗാക്‌പോ PSVയിൽ ഗംഭീര ഫോമിൽ ആണ്. ഈ സീസണിൽ ക്ലബിനും രാജ്യത്തിനുമായി 17 ഗോളും 16 അസിസ്റ്റും ഗാക്പോ സംഭാവന ചെയ്തിട്ടുണ്ട്.

Picsart 22 11 25 22 12 59 307

ഇപ്പോൾ പി എസ് വിയിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ റൂഡ് വാൻ നിസ്റ്റെൽറൂയിയുടെ കീഴിലാണ് കളിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്‌വിക്ക് വേണ്ടിയുള്ള പ്രകടനം കൊണ്ട് ഗാക്‌പോ ആ വർഷത്തെ ഡച്ച് ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ സീസണിൽ 12 ഗോളുകളും 12 അസിസ്റ്റും ഗാക്പോ ഡച്ച് ലീഗിൽ നേടിയിരുന്നു.

ടെൻ ഹാഗുമായി നല്ല ബന്ധമുള്ള ഗാക്പോയും മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാൻ ആഗ്രഹിക്കുന്നുണ്ട്.