ആദ്യ ക്ലബ് ഫുട്സൽ കിരീടം ഡെൽഹി എഫ് സിക്ക്

20211114 020607

ഹീറോ ക്ലബ് ഫുട്സൽ കിരീടം ഡെൽഹി എഫ് സി സ്വന്തമാക്കി. ഇന്ന് ഡെൽഹിയിൽ നടന്ന ഫൈനലിൽ മൊഹമ്മദൻസിനെ പരാജയപ്പെടുത്തി ആണ് ഡെൽഹി എഫ് സി കിരീടം നേടിയത്. രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് ഡെൽഹി ഇന്ന് വിജയിച്ചത്. ഡെൽഹിക്ക് വേണ്ടി അഞ്ചു ഗോളുകൾ അടിച്ചു കൂട്ടിയ നിഖിൽ മാലി ആണ് ഇന്നത്തെ കളിയിലെ താരം. ലാല്പെക്ലുവ, രോഹിത് ഹരെഷ് എന്നിവരും ഡെൽഹിക്കായി ഗോളുകൾ നേടി. ഡെൽഹി ഈ ഫുട്സൽ ടൂർണമെന്റിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് ആയി 60 ഗോളുകൾ ആണ് അടിച്ചു കൂട്ടിയത്.

Previous articleബ്രസീലിയൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഹാമിൾട്ടൻ അയോഗ്യനാക്കപ്പെട്ടു, കിരീടത്തിലേക്ക് വെർസ്റ്റാപ്പൻ അടുക്കുന്നു
Next articleകന്നി ടി20 ലോകകപ്പ് കിരീടം നേടാനുറച്ച് ഓസ്ട്രേലിയയും ന്യൂസിലാൻഡും