ബ്രസീലിയൻ ഗ്രാന്റ് പ്രീ യോഗ്യതയിൽ ഹാമിൾട്ടൻ അയോഗ്യനാക്കപ്പെട്ടു, കിരീടത്തിലേക്ക് വെർസ്റ്റാപ്പൻ അടുക്കുന്നു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീലിയൻ ഗ്രാന്റ് പ്രീയിൽ നാടകീയ രംഗങ്ങൾ. ഇതിഹാസ ഡ്രൈവർ ആര്യറ്റൻ സെന്നയെ ഓർമ്മിച്ചു ആണ് ഹാമിൾട്ടനും വെർസ്റ്റാപ്പനും അടക്കം സാവോ പോളോയിൽ യോഗ്യതക്ക് ഡ്രൈവ് ചെയ്യാൻ ഇറങ്ങിയത്. ഇന്നലെ യോഗ്യത റേസിന് ഒന്നാമത് ആയി യോഗ്യത നേടിയെങ്കിലും അനുവദിച്ച മൂന്നിനു പകരം പുതിയ എഞ്ചിൻ കൂടി എടുത്തതിനു 5 സ്ഥാനം ഗ്രിഡ് പെനാൽട്ടിയും നേരിട്ടിരുന്നു ഹാമിൾട്ടൻ. ഇന്ന് ആവട്ടെ ഡി.ആർ.എസിൽ ഹാമിൾട്ടന്റെ കാറിൽ പിഴവ് കണ്ടത്തിയതോടെ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവറെ യോഗ്യതയിൽ നിന്നു ഒഴിവാക്കി. ഇതോടെ യോഗ്യത റേസിൽ അവസാന സ്ഥാനക്കാരൻ ആയി ആണ് ഹാമിൾട്ടൻ ഡ്രൈവ് ചെയ്യാൻ ഇറങ്ങിയത്. അതേസമയം ഹാമിൾട്ടന്റെ കാറിൽ ഇടിച്ച റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പനു 50,000 യൂറോ പിഴയും വിധിച്ചിട്ടുണ്ട്.

യോഗ്യതയിൽ പോൾ പൊസിഷൻ കണ്ടത്തിയ നിലവിൽ ഹാമിൾട്ടനെക്കാൾ 19 പോയിന്റുകൾ മുന്നിലുള്ള വെർസ്റ്റാപ്പനു ഇത് കിരീടം ഉറപ്പിക്കാനുള്ള സുവർണ അവസരമായി ഇത്. ബ്രസീൽ അടക്കം ഇനി നാലു ഗ്രാന്റ് പ്രീയിൽ ആയി 107 പോയിന്റുകൾ ആണ് നേടാൻ ഉള്ളതിനാൽ തന്നെ ഇനി വെർസ്റ്റാപ്പനെ മറികടന്നു ഹാമിൾട്ടൻ കിരീടം നേടണം എങ്കിൽ അത്ഭുതം സംഭവിക്കണം. സമീപകാലത്തെ ഏറ്റവും വാശിയേറിയ കിരീട പോരാട്ടത്തിനു ഏതാണ്ട് ദുരന്തപര്യവസാനം ആയി ബ്രസീലിൽ. അധികൃതരുടെ തീരുമാനത്തിന് തങ്ങൾ അപ്പീൽ നൽകില്ല എന്നും ട്രാക്കിൽ മത്സരം ജയിക്കാൻ ആണ് തങ്ങളുടെ ശ്രമം എന്നുമാണ് മെഴ്‌സിഡസ് പ്രതികരിച്ചത്. പോൾ പൊസിഷനിൽ വെർസ്റ്റാപ്പനു ഒപ്പം ഹാമിൾട്ടന്റെ സഹ മെഴ്‌സിഡസ് ഡ്രൈവർ ബോട്ടാസ് രണ്ടാമതും റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാമത് ആയും തുടങ്ങിയ യോഗ്യത റേസിൽ പക്ഷെ ബോട്ടാസ് പോൾ പൊസിഷൻ കണ്ടത്തി. വെർസ്റ്റാപ്പൻ രണ്ടാമത് യോഗ്യത നേടിയപ്പോൾ കാർലോസ് സെയിൻസ് മൂന്നാമത് ആയി. അതേസമയം മികച്ച രീതിയിൽ ഡ്രൈവ് ചെയ്ത ഹാമിൾട്ടൻ അവസാന സ്ഥാനത്ത് നിന്ന് അഞ്ചാമത് ആയി. എന്നാൽ ഗ്രിഡ് പെനാൽട്ടി കാരണം നാളെ പത്താം സ്ഥാനത്ത് ആവും ഹാമിൾട്ടൻ റേസ് തുടങ്ങുക.