ഗ്രീസ്മൻ നയിച്ചു, ഫ്രാൻസ് ജയിച്ചു!! ജർമ്മൻ ദുരിതം തുടരുന്നു

മുൻ ലോക ചാമ്പ്യന്മാരായ ജർമ്മനിയുടെ ദുരിതം തുടരുന്നു‌. ഇന്ന് യുവേഫ നാഷൺസ് ലീഗിൽ വീണ്ടും ജർമ്മനി പരാജയം രുചിച്ചു. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ആണ് ഇന്ന് ജർമ്മനിയെ തോൽപ്പിച്ചത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം രണ്ട് ഗോൾ തിരിച്ചടിച്ചായിരുന്നു ഫ്രാൻസിന്റെ ജയം. ആദ്യ പകുതിയിൽ ക്രൂസ് ആണ് പെനാൾട്ടിയികൂടെ ജർമ്മനിക്ക് ലീഡ് നേടിക്കൊടുത്തത്. ജർമ്മനി ഫോമിലേക്ക് എത്തി എന്നാണ് ആദ്യ പകുതി തോന്നിപ്പിച്ചതും.

എന്നാൽ രണ്ടാം പകുതിയിൽ ലോക ചാമ്പ്യന്മാർ അവരുടെ കളി മെച്ചപ്പെടുത്തി. ഗ്രീസ്മനാണ് രണ്ടാം പകുതിയിൽ രണ്ട് ഫ്രഞ്ച് ഗോളുകളും നേടി. അതിൽ വിജയ ഗോൾ ഒരു വിവാദ പെനാട്ടിയിൽ നിന്നായിരുന്നു‌. ജർമ്മനിയുടെ തുടർച്ചയായ രണ്ടാം തോൽവി ആണിത്. കഴിഞ്ഞ മത്സരത്തിൽ ഹോളണ്ടിനോടും ജർമ്മനു തോറ്റിരുന്നു. ഇന്നത്തെ ഫലത്തോശ്റ്റെ അവസാന 10 മത്സരങ്ങളിൽ ആറെണ്ണവും ജർമ്മനി തോക്കുകയും ചെയ്തിരുന്നു.

Previous articleഇഞ്ചുറി ടൈമിൽ ബ്രസീലിനെതിരെ അർജന്റീന വീണു
Next articleതിരുവനന്തപുരം ഏകദിനം ടിക്കറ്റ് വില്പന ആരംഭിച്ച് പേടിഎം