കോവിഡ്-19ന് ശേഷം ഫുട്ബോൾ പഴയതുപോലെയാവില്ലെന്ന് മെസ്സി

ലോകത്താകമാനം പടർന്നു പിടിച്ച കോവിഡ്-19 മഹാമാരിക്ക് ശേഷം ഫുട്ബോൾ പഴയതുപോലെയാവില്ലെന്ന് ബാഴ്‌സലോണ സൂപ്പർ സ്റ്റാർ മെസ്സി. കോവിഡ്-19 മൂലം ജീവിതം നഷ്ട്ടപെട്ട പ്രിയപെട്ടവരുടെ കാര്യം ഓർക്കുമ്പോൾ നിരാശയുണ്ടെന്നും ഈ വൈറസ് ബാധ കൊണ്ടുവന്ന പ്രതിസന്ധി മറികടക്കാൻ വർഷങ്ങൾ എടുക്കുമെന്നും മെസ്സി പറഞ്ഞു. കൊറോണ വൈറസ് നാശം വിതച്ച ഈ അവസരത്തിൽ ഫുട്ബോളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക എളുപ്പമല്ലെന്നും വൈറസിന് ശേഷം എല്ലാവരുടെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാവുമെന്നും മെസ്സി പറഞ്ഞു.

കൊറോണ വൈറസ് ബാധക്ക് ശേഷം ലോകം എങ്ങനെ ആയിരിക്കുമെന്ന് എല്ലാവർക്കും സംശയമുണ്ടെന്നും ഈ ഘട്ടത്തിൽ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടവർക്ക് അവരെ ഒന്ന് കാണാൻ ഉള്ള അവസരം പോലും ലഭിച്ചില്ലെന്നും മെസ്സി പറഞ്ഞു. ഞമ്മൾ ഇഷ്ട്ടപെടുന്ന ഒരാളെ നഷ്ടപ്പെടുന്നതിനേക്കാൾ മോശം കാര്യം വേറെയില്ലെന്നും അത് തനിക്ക് ഒരുപാട് നിരാശ നൽകുന്നുണ്ടെന്നും മെസ്സി പറഞ്ഞു.

Previous articleഅശ്വിന് പകരം ലയണിനെ ലോക ഇലവനില്‍ തിരഞ്ഞെടുത്ത് റോബ് കീ, കാരണം ഐപിഎലിലെ മങ്കാഡിംഗ് സംഭവം
Next articleലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് എഫ് സിയിൽ തുടരും