അശ്വിന് പകരം ലയണിനെ ലോക ഇലവനില്‍ തിരഞ്ഞെടുത്ത് റോബ് കീ, കാരണം ഐപിഎലിലെ മങ്കാഡിംഗ് സംഭവം

തന്റെ സുഹൃത്തായ ജോസ് ബട്‍ലറിനെതിരെ മങ്കാഡിംഗ് ചെയ്ത രവിചന്ദ്രന്‍ അശ്വിനെ ലോക ഇലവനില്‍ നിന്ന് ഒഴിവാക്കി മുന്‍ ഇംഗ്ലണ്ട് താരം റോബ് കീ. അശ്വിന്റെ സ്റ്റാറ്റിസ്റ്റിക്സ് ആണ് ലോക ടെസ്റ്റ് ഇലവനില്‍ ഒരു സ്പിന്നറുടെ മികച്ച പ്രകടനമെങ്കിലും ഈ ഒരു സംഭവം കാരണം മാത്രം താന്‍ താരത്തെ ഒഴിവാക്കി പകരം ഓസ്ട്രേലിയയുടെ നഥാന്‍ ലയണിനെ ലോക ഇലവനില്‍ ഉള്‍പ്പെടുത്തുന്നു എന്നാണ് റോബ് കീ പറയുന്നത്.

നാസ്സര്‍ ഹുസൈന്റെ ലോക ഇലവനെ നേരിടുന്നതിനുള്ള തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചതായിരുന്നു മുന്‍ ഇംഗ്ലണ്ട് താരം. ഐപിഎല്‍ 2019ലാണ് വിവാദമായ മങ്കാഡിംഗ് സംഭവം അരങ്ങേറുന്നത്. കിംഗ്സ് ഇലവന്‍ പഞ്ചാബും രാജസ്ഥാന്‍ റോയല്‍സും ജയ്പൂരില്‍ ഏറ്റുമുട്ടിയപ്പോളാണ് വിവാദമായ സംഭവം അരങ്ങേറിയത്.

Previous articleഈ മുന്‍ ഇന്ത്യന്‍ താരമാണ് തന്റെ ബൗളിംഗ് ആരാധനാപാത്രം – മെഹ്ദി ഹസന്‍
Next articleകോവിഡ്-19ന് ശേഷം ഫുട്ബോൾ പഴയതുപോലെയാവില്ലെന്ന് മെസ്സി