അൽ ഹിലാലിനെ തോൽപ്പിച്ച് ഫ്ലമെംഗോ ക്ലബ് ലോകകപ്പ് ഫൈനലിൽ

ദോഹയിൽ നടക്കുന്ന ക്ലബ് ലോകകപ്പിന്റെ ഫൈനലിലേക്ക് ഉള്ള ആദ്യ ടീം തീരുമാനമായി. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ ഫ്ലമെംഗോ ആണ് ഫൈനൽ ഉറപ്പിച്ചത്. ഇന്ന് നടന്ന സെമി ഫൈനലിൽ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിനെ ആണ് ഫ്ലമെംഗോ തോൽപ്പിച്ചത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഫ്ലമെംഗോയുടെ വിജയം.

ആദ്യ പകുതിയിൽ അൽ ദാവ്സരി നേടിയ ഒരു ഗോളിൽ അൽ ഹിലാൽ മുന്നിൽ ആയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളി തങ്ങൾക്ക് അനുകൂലമാക്കൺ ഫ്ലമെംഗോയ്ക്ക് ആയി. 49ആം മിനുട്ടിൽ അരസ്കേറ്റയിലൂടെ ബ്രസീലിയൻ ക്ലബ് സമനില നേടി. പിന്നീട് 72ആം മിനുട്ടിൽ ഹെൻറികിയുടെ ഗോൾ ഫ്ലമെങോയെ മുന്നിൽ എത്തിച്ചു. 82ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ വിജയം ഉറപ്പിക്കുകയും ചെയ്തു . രണ്ടാം സെമിയിൽ ലിവർപൂളും മൊണ്ടെറിയുമാണ് ഏറ്റുമുട്ടുന്നത്.

Previous articleശാസ്തയുടെ വല നിറച്ച് ലിൻഷാ മണ്ണാർക്കാട്
Next articleവീണ്ടും വിജയമില്ലാതെ ചെന്നൈ സിറ്റി