ശാസ്തയുടെ വല നിറച്ച് ലിൻഷാ മണ്ണാർക്കാട്

ലിൻഷാ മെഡിക്കൽസ് മണ്ണാർക്കാടിന് ഗംഭീര വിജയം. ഇന്ന് ഒതുക്കുങ്ങൽ റോയൽ കപ്പിൽ നടന്ന മത്സരത്തിൽ ശക്തരായ ശാസ്താ മെഡിക്കൽസ് തൃശ്ശൂരിനെ ആണ് ലിൻഷാ മണ്ണാർക്കാട് തകർത്തത്. ഏകപക്ഷീയമായ പോരാട്ടത്തിൽ അഞ്ചു ഗോളുകൾ ആണ് ലിൻഷ അടിച്ചത്. 5-1ന്റെ വിജയം ക്ലബ് സ്വന്തമാക്കി.

നാളെ ഒതുക്കുങ്ങലിൽ നടക്കുന്ന മത്സരത്തിൽ ഫിഫാ മഞ്ചേരി കെ എഫ് സി കാളികാവിനെ നേരിടും.

Previous articleസൂപ്പറിനെതിരെ സൂപ്പർ ജയവുമായി അൽമദീന ചെർപ്പുളശ്ശേരി
Next articleഅൽ ഹിലാലിനെ തോൽപ്പിച്ച് ഫ്ലമെംഗോ ക്ലബ് ലോകകപ്പ് ഫൈനലിൽ