ഈ ലോകകപ്പ് ജയിക്കണം – ഡച്ച് കോച്ച് വാൻ ഹാൽ

ഈ ലോകകപ്പ് കിരീടം തനിക്ക് നേടണം എന്ന് ഡച്ച് പരിശീലകൻ വാൻ ഹാൽ. മുമ്പ് നെതർലന്റ്സിനെ സെമി ഫൈനൽ വരെ എത്തിക്കാൻ വാൻ ഹാലിന് ആയിട്ടുണ്ട്.

ലോകകപ്പ് ജയിക്കണം എന്നതാണ് തന്റെ ലക്ഷ്യം. അതിന് അർത്ഥം നമ്മൾ കിരീടം നേടും എന്നല്ല. ഇത് എന്റെ ലക്ഷ്യമാണ്. ഇത് ചിലർക്ക് വെറും സ്വപ്നം ആയിരിക്കാം, പക്ഷേ എല്ലാം കിരീടത്തിലേക്ക് നയിക്കാനുള്ള പാതയാണ്. ഒരു നിശ്ചിത ലക്ഷ്യത്തിൽ എത്താൻ ഒരു കൂട്ടം ആളുകളുമായി ഒരു കരാർ ഉണ്ടാക്കുക ആണ് പരിശീലകൻ എന്ന നിലയിൽ ഞാൻ ചെയ്യേണ്ടത്‌ വാ ഹാൽ പറഞ്ഞു‌.

Picsart 22 11 20 01 53 27 727

ഈ ലക്ഷ്യവും നേടാൻ കഴിയുന്നതാണ്. ഈ കളിക്കാരിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. പ്രത്യേകിച്ച് ഫുട്ബോൾ എന്നത് നിയമങ്ങളും തന്ത്രങ്ങളും മാത്രമല്ല. ഭാഗ്യം കൂടുയാണ് ഞാൻ സാധാരണയായി ഒരു ഭാഗ്യവാനാണ്. അതുകൊണ്ട് കിരീട പ്രതീക്ഷ നെതർലാന്റ്സ് കൈവിടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ 21 സെനഗലിനെതിരെയാണ് നെതർലൻഡ്‌സിന്റെ ആദ്യ മത്സരം. ഖത്തർ, ഇക്വഡോർ, സെനഗൽ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഡച്ച് ടീം.