ചെസ് കളിക്കുന്ന മെസ്സിയും റൊണാൾഡോയും! ഇന്റർനെറ്റിനെ പിടിച്ചു കുലുക്കി ഒരൊറ്റ ഫോട്ടോ!

Fb Img 1668892833955 01

ലോക പ്രസിദ്ധ ഫ്രഞ്ച് ആഡംബര കമ്പനിയായ ലൂയി വിറ്റോൺ അവരുടെ പരസ്യത്തിന് ആയി ഉപയോഗിച്ച ഒരു ചിത്രം ഇന്റർനെറ്റിനെ ഒന്നാകെ വിഴുങ്ങിയ കാഴ്ചയാണ് ഇന്നലെ കാണാൻ ആയത്. ലൂയി വിറ്റോണിനു ആയി അവരുടെ കൈകൊണ്ട് നിർമിച്ച പ്രസിദ്ധ ട്രങ്കിന് മുകളിൽ രണ്ടു പേർ ചെസ് കളിക്കുന്ന ഫോട്ടോ ആയിരുന്നു ഇത്. ‘വിജയം മനസ്സിന്റെ നിലയിലാണ്'(victory is state of mind) എന്നു എഴുതി പങ്ക് വച്ച ചിത്രം എടുത്തത് ആവട്ടെ പ്രസിദ്ധ അമേരിക്കൻ ഫോട്ടോഗ്രാഫർ ആനി ലെയിബോവ്റ്റ്സും. ഇതിഹാസ താരങ്ങൾ ആയ സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ആയിരുന്നു ഈ രണ്ടുപേർ എന്നത് ആണ് ഇന്റർനെറ്റിനെ ഈ ചിത്രം അത്രമേൽ സ്വാധീനിക്കാൻ കാരണം.

https://m.facebook.com/story.php?story_fbid=pfbid0oWeiRWUtQrScXQ37RzMLdQnvCuvZhk5LkkKPnXojVJDLnUa3VHwe6JSAsQnYgiodl&id=100044447978953&sfnsn=wiwspmo&mibextid=hjqzr0

https://m.facebook.com/story.php?story_fbid=pfbid02y4ZeYDbdfr4rBrskBXKoykkMSZFEVhmDnULRgvP2Ea8VrXTFLa4fxEv8m77nsgDNl&id=100044296486382&sfnsn=wiwspmo&mibextid=hjqzr0

മെസ്സി

മെസ്സിയും റൊണാൾഡോയും രണ്ടു പേരും തങ്ങളുടെ സാമൂഹിക മാധ്യമങ്ങൾ വഴി ഒരേസമയം ഈ ചിത്രം പങ്ക് വച്ചു. ലോകത്ത് സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും അധികം പിന്തുടരുന്ന രണ്ടുപേർ ഇവർ ആയതിനാൽ സെക്കന്റുകൾക്ക് ഉള്ളിൽ ലക്ഷക്കണക്കിന് ആളുകൾ ഈ ചിത്രം ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ഉണ്ടായി. പലരും ഈ നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ ഫോട്ടോ എന്നാണ് ഇതിനെക്കുറിച്ച് എഴുതിയത്. ലോകകപ്പ് അടുത്ത് നിൽക്കെ ആലോചിച്ചു ചെസിലെ അടുത്ത നീക്കം ആലോചിക്കുന്ന മെസ്സിയും റൊണാൾഡോയും ലോകകപ്പിൽ തങ്ങളുടെ മികവ് പുറത്ത് എടുക്കാനായുള്ള മുന്നൊരുക്കത്തിൽ ആണ് എന്നും ചിത്രത്തെ വായിക്കുന്നവരും ഉണ്ട്. ഏതായാലും ഒരൊറ്റ ഫോട്ടോ സെക്കന്റുകൾക്ക് ഉള്ളിൽ ഇന്റർനെറ്റ് പിടിച്ചു കുലുക്കിയ കാഴ്ചക്കാണ് നാം സാക്ഷ്യം വഹിച്ചത്.