ബ്രസീൽ ആദ്യ രണ്ട് മത്സരങ്ങളിൽ മഞ്ഞ ജേഴ്സിയിൽ കളിക്കും

ലോകകപ്പിലെ മഞ്ഞപ്പട ആയ ബ്രസീൽ അവരുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും ക്ലാസിക് ജേഴ്സിയം ആയ മഞ്ഞയിൽ തന്നെ ഇറങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ക്ലബുകൾ ഇടുന്ന ജേഴ്സികൾ തീരുമാനം ആയി കഴിഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലിന്റെ സെർബിയക്കും സ്വിറ്റ്സർലാന്റിനും എതിരായ മത്സരങ്ങളിൽ ആയിരിക്കും ബ്രസീൽ ഹോം ജേഴ്സി ആയ മഞ്ഞ ജേഴ്സി അണിയുക.

ബ്രസീൽ 22 11 20 01 11 45 502

എന്ന അവരുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കാമറൂണിനെ നേരിടുമ്പോൾ ബ്രസീലിന് മഞ്ഞ ജേഴ്സി അണിയാൻ കഴിയില്ല. കാമറൂണിനെതിരെ ബ്രസീൽ അവരുടെ എവേ ജേഴ്സി ആയ നീല ജേഴ്സി ആകും അണിയുക.