ലോകകപ്പ് ടീമിൽ ഇടം നൽകാത്തതിനു സൗത്ത്ഗേറ്റിനു മറുപടി കളത്തിൽ സിറ്റിക്ക് എതിരെ നൽകി ഐവാൻ ടോണി

Wasim Akram

20221112 203945
Download the Fanport app now!
Appstore Badge
Google Play Badge 1

സീസണിൽ ബ്രന്റ്ഫോർഡ് ജെഴ്‌സിയിൽ മിന്നും പ്രകടനം കാണിച്ചിട്ടും ലോകകപ്പ് ടീമിൽ ഇടം നൽകാത്ത ഇംഗ്ലീഷ് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റിനുള്ള മറുപടി കളിക്കളത്തിൽ നൽകി ഐവാൻ ടോണി. ലോകകപ്പ് ടീം പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ആയ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഇരട്ടഗോളുകൾ നേടിയ ടോണി ബ്രന്റ്ഫോർഡിന് ചരിത്രജയം സമ്മാനിക്കുക ആയിരുന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ 1937 നു ശേഷം ഇത് ആദ്യമായാണ് മാഞ്ചസ്റ്ററിൽ ബീസ് ഒരു മത്സരം ജയിക്കുന്നത്.

ഐവാൻ ടോണി

സീസണിൽ മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് വഴങ്ങുന്ന ആദ്യ തോൽവി ആയിരുന്നു ഇത്. 16 മത്സരങ്ങളുടെ മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകുതിപ്പിനും ടോണി ഇന്ന് അന്ത്യം കുറിച്ചു. 16 മത്തെ മിനിറ്റിൽ ഹെഡറിലൂടെ തന്റെ ആദ്യ ഗോൾ നേടിയ ടോണി ഇഞ്ച്വറി സമയത്ത് കൗണ്ടർ അറ്റാക്കിൽ 98 മത്തെ മിനിറ്റിൽ ഡ സിൽവയുടെ പാസിൽ നിന്നു ബ്രന്റ്ഫോർഡിന് വിജയവും സമ്മാനിച്ചു. ഈ വർഷം ടോണി 21 ഗോളുകൾ ആണ് നേടിയത്. ഈ സീസണിൽ ഇത് വരെ 14 കളികളിൽ നിന്നു 10 ഗോളുകളും 2 അസിസ്റ്റുകളും നേടിയ ടോണിയെ സൗത്ത്ഗേറ്റ് ഇംഗ്ലണ്ട് ടീമിൽ തഴഞ്ഞത് പലരെയും ഞെട്ടിച്ചിരുന്നു. സൗത്ത്ഗേറ്റിനു കളത്തിൽ മറുപടി പറഞ്ഞ ടോണി, മിസ്റ്റർ സൗത്ത്ഗേറ്റ് നിങ്ങൾ ഇത് കാണുന്നുണ്ടോ എന്ന ചോദ്യം തന്നെയാണ് ഇന്ന് ഉയർത്തിയത്.