ബെൽജിയത്തിനെതിരെ ബ്രസീലിനെ മിറാണ്ട നയിക്കും

ബെൽജിയത്തിനെതിരായ ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പ്രതിരോധ താരം മിറാണ്ട ബ്രസീൽ ടീമിന്റെ ക്യാപ്റ്റൻ ആവും. ഓരോ മത്സരത്തിനും വ്യത്യസ്ത ക്യാപ്റ്റൻമാരെ തിരഞ്ഞെടുക്കുന്ന രീതിയാണ് ബ്രസീൽ കോച്ച് ടിറ്റെ നടപ്പിൽ വരുത്തുന്നത്. അതിന്റെ ഭാഗമായാണ് മിറാൻഡയെ ക്യാപ്റ്റൻ ആക്കിയത്.

33 കാരനായ മിറാൻഡ ഇന്റർ മിലാൻ താരമാണ്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സെർബിയക്കെതിരെ മിറാൻഡ ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ. ബ്രസീലിന്റെ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലാൻഡിനെതിരെ മാഴ്‌സെലോ ആയിരുന്നു ബ്രസീൽ ക്യാപ്റ്റൻ. തുടർന്ന് കോസ്റ്റാറിക്കക്കെതിരെയും മെക്സിക്കോക്കെതിരെയും തിയാഗോ സിൽവ ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial