ഈസ്റ്റ് ബംഗാളിന് പുതിയ സ്പോൺസർ, ഐ എസ് എല്ലിൽ എത്തുക പ്രധാന ലക്ഷ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കിങ്ഫിഷറുമായുള്ള സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ച ഈസ്റ്റ് ബംഗാൾ പുതിയ സ്പോൺസറുമായി കരാറിൽ എത്തി. Quess എന്ന കമ്പനിയാണ് പുതിയ സ്പോണസറായി ഈസ്റ്റ്ബംഗാളിനൊപ്പം ചേർന്നിരിക്കുന്നത്. ഇനി Quess ഈസ്റ്റ് ബംഗാൾ എന്നാകും ഈസ്റ്റ് ബംഗാൾ അറിയപ്പെടുക. വർഷങ്ങളായി ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്പോൺസറായിരുന്ന വിജയ് മല്യയുടെ കിങ്ഫിഷർ ഇത്തവണ മുതൽ കരാർ തുക വെട്ടിചുരുക്കാൻ തീരുമാനിച്ചതാണ് ക്ലബും കിങ്ഫിഷറും തമ്മിൽ പിരിയാനുള്ള കാരണം.

കിംഗ്ഫിഷറിനേക്കാൾ വലിയ തുകയ്ക്കാണ് Quess ഈസ്റ്റ് ബംഗാളുനായി കരാറിൽ എത്തിയത്‌ ഈസ്റ്റ് ബംഗാൾ ക്ലബിന്റെ ഷെയർ വാങ്ങി സഹ ഉടമയാകാൻ Quess ആലോചിക്കുന്നതായാണ് വിവരങ്ങൾ. ഈസ്റ്റ് ബംഗാളിനെ ഐ എസ് എല്ലിലേക്ക് എത്തിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ഈ വർഷം തന്നെ ഐ എസ് എല്ലിൽ എത്താൻ ഈസ്റ്റ് ബംഗാൾ നേരത്തെ എ ഐ എഫ് എഫുമായും റിലയൻസ് ഗ്രൂപ്പുമായും ചർച്ചകൾ നടത്തിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial