ലോകകപ്പിൽ ഏത് പ്രതിരോധത്തെയും തകർക്കാവുന്ന മുന്നേറ്റനിരയും ആയി സെർബിയ ലോകകപ്പിന് എത്തുന്നു. ഇറ്റാലിയൻ സീരി എയിൽ നിന്നു 11 താരങ്ങൾ അടങ്ങിയ 26 അംഗ ടീമിനെ ആണ് സെർബിയ പ്രഖ്യാപിച്ചത്. തുസാൻ ടാടിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന സെർബിയൻ മുന്നേറ്റം ലോകോത്തരം ആണ്. അയാക്‌സിന്റെ ടാടിച്ചിനു പിറകെ ഫുൾഹാമിനു ആയി പ്രീമിയർ ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന അലക്‌സാണ്ടർ മിട്രോവിച് അവരുടെ പ്രധാന കരുത്ത് ആവും.
ഇതിനു പുറമെ യുവന്റസിന്റെ തുസാൻ വ്ലാഹോവിച്, ഫിലിപ് കോസ്റ്റിച് എന്നിവർക്ക് പുറമെ ഫിയറന്റീനയുടെ ലൂക ജോവിച്ചും മുന്നേറ്റത്തിൽ ഉണ്ട്. മധ്യനിരയിൽ ലാസിയോയുടെ എഞ്ചിൻ ആയ മിലിൻകോവിച്-സാവിച് ആണ് സെർബിയയുടെ ഹൃദയം. അതേസമയം നിലവിൽ റോമയിൽ കളിക്കുന്ന 34 കാരനായ മാറ്റിചിന് ടീമിൽ ഇടം ലഭിച്ചില്ല. യൂറോപ്പിലെ മുൻനിര ടീമുകളിൽ കളിക്കുന്ന താരങ്ങൾ അടങ്ങിയ സെർബിയയെ അത്ര എളുപ്പത്തിൽ ആർക്കും എഴുതി തള്ളാൻ ആവില്ല. പോർച്ചുഗലിനെ മറികടന്നു ലോകകപ്പ് യോഗ്യത നേടിയ സെർബിയ അത് തെളിയിച്ചതും ആണ്. ബ്രസീൽ, സ്വിസർലാന്റ്, കാമറൂൺ എന്നിവർ അടങ്ങിയ ഗ്രൂപ്പ് ജിയിൽ ആണ് സെർബിയ ലോകകപ്പിൽ.