ലോകകപ്പ് കളിച്ചു കിട്ടുന്ന പണം 11 കുട്ടികളുടെ ശസ്ത്രക്രിയക്ക് നൽകാൻ ജർമ്മൻ താരം അന്റോണിയോ റൂഡിഗർ

ഫുട്‌ബോളിൽ മാനുഷിക മുഖത്തിനു മറ്റൊരു ഉദാഹരണം ആയി റയൽ മാഡ്രിഡിന്റെ ജർമ്മൻ പ്രതിരോധതാരം അന്റോണിയോ റൂഡിഗർ. ഖത്തർ ലോകകപ്പ് കളിച്ചു കിട്ടുന്ന വരുമാനം തന്റെ അമ്മയുടെ നാട് ആയ സിയരെ ലിയോണിലെ കുട്ടികളുടെ ശസ്ത്രക്രിയക്ക് ആയി ആണ് റൂഡിഗർ ചിലവഴിക്കുക.

അന്റോണിയോ റൂഡിഗർ

ഇതിനകം തന്നെ ശസ്‌ത്രക്രിയ നടന്ന 11 കുട്ടികൾക്കും വന്ന ചികത്സ ചിലവ് തന്റെ ലോകകപ്പ് വരുമാനത്തിൽ നിന്നാണ് ജർമ്മൻ താരം നൽകുക. തന്നോട് സഹകരിച്ച സന്നദ്ധ സംഘടനക്ക് നന്ദി പറഞ്ഞ റൂഡിഗർ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികൾ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നത് ആയി ട്വീറ്റ് ചെയ്യുകയും ചെയ്തു.