റയൽ മാഡ്രിഡ് വിടാൻ താൽപ്പര്യം ഇല്ലെന്നു വ്യക്തമാക്കി ഈഡൻ ഹസാർഡ്

റയൽ മാഡ്രിഡ് വിടാൻ താൽപ്പര്യം ഇല്ലെന്നു വ്യക്തമാക്കി ബെൽജിയം സൂപ്പർ താരം ഈഡൻ ഹസാർഡ്. ചിലപ്പോൾ ലോകകപ്പിന് ശേഷം ഈ നിലപാടിൽ മാറ്റം ഉണ്ടായേക്കാം എന്നും ഹസാർഡ് കൂട്ടിച്ചേർത്തു. തനിക്ക് കളിക്കണം എന്നാണ് ആഗ്രഹം എന്നാൽ പരിശീലകൻ ആണ് തന്നെ കളിപ്പിക്കണോ എന്നു തീരുമാനം എടുക്കുന്നത്. പരിശീലകന്റെ തീരുമാനം താൻ അംഗീകരിക്കുന്നു.

അതേസമയം പരിശീലകനു കൂടുതൽ സമയം കളിക്കാൻ തനിക്ക് അർഹതയുണ്ടെന്നു കാണിച്ചു കൊടുക്കണം എന്നുണ്ടെന്നും ഹസാർഡ് കൂട്ടിച്ചേർത്തു. എന്നാൽ കളിക്കാൻ അവസരങ്ങൾ കുറയുമ്പോൾ തനിക്ക് അതിനു ആവില്ലെന്നും ബെൽജിയം താരം പറഞ്ഞു. ചെൽസിയിൽ നിന്നു വലിയ തുകക്ക് റയൽ മാഡ്രിഡിൽ എത്തിയ ഹസാർഡിന് പക്ഷെ അവിടെ തിളങ്ങാൻ ആയില്ല. നിലവിൽ പലപ്പോഴും ആഞ്ചലോട്ടി ഹസാർഡിന് അവസരങ്ങൾ നൽകുന്നതും കുറവ് ആണ്. നിലവിൽ ലോകകപ്പിനായി ബെൽജിയം ദേശീയ ടീമിന് ഒപ്പം ആണ് ഹസാർഡ്.