പോർച്ചുഗൽ ലോകകപ്പ് നേടിയാൽ വിരമിക്കും എന്ന് റൊണാൾഡോ

ഖത്തർ ലോകകപ്പ് കിരീടം പോർച്ചുഗൽ നേരിടുക ആണെങ്കിൽ താൻ വിരമിക്കും എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോകകപ്പ് കിരീടം തന്റെ ടീം ഉയർത്തുക ആണെങ്കിൽ 100% താൻ വിരമിക്കും എന്ന് റൊണാൾഡോ പറഞ്ഞു. തനിക്ക് ഇത് നല്ല ടൂർണമെന്റ് ആയിരിക്കും എന്നും പോർച്ചുഗൽ ക്യാപ്റ്റൻ പറഞ്ഞു. ലോകകപ്പിനായി ഞാൻ നല്ല രീതിയിൽ ആണ് ഒരുങ്ങിയത്. ഫിസിക്കലായും മാനസികമായും താൻ മികച്ച നിലയിൽ ആണ് എന്നും പിയേഴ്സ് മോർഗന് നൽകിയ അഭിമുഖത്തിൽ റൊണാൾഡോ പറയുന്നു.

20221118 ലോകകപ്പ് 021012

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമായ റൊണാൾഡോക്ക് കരിയർ ഒരു ലോകകപ്പിന്റെ അഭാവം മാത്രമെ ഉള്ളൂ. അടുത്ത ലോകകപ്പ് റൊണാൾഡോ കളിക്കാൻ ഉള്ള സാധ്യത കുറവാണ് എന്നത് കൊണ്ട് തന്നെ ഖത്തറിൽ കിരീടത്തിൽ കുറഞ്ഞത് ഒന്നും റൊണാൾഡോയെ തൃപ്തിപ്പെടുത്തേക്കില്ല.

ലോകകപ്പിൽ ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവർക്ക് ഒപ് ഗ്രൂപ്പിൽ ഇറങ്ങുന്ന പോർച്ചുഗലിന് തുടക്കം മുതൽ വലിയ വെല്ലുവിളികൾ ആകും നേരിടേണ്ടി വരിക.