ജോക്വിൻ കൊറേയക്ക് പകരം 21 കാരൻ തിയാഗോ അൽമാഡ അർജന്റീനയുടെ ലോകകപ്പ് ടീമിൽ

പരിക്കേറ്റു ലോകകപ്പ് നഷ്ടമായ ജോക്വിൻ കൊറേയക്ക് പകരക്കാരെ പ്രഖ്യാപിച്ചു അർജന്റീന. അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് അറ്റലാന്റ യുണൈറ്റഡ് താരം തിയാഗോ അൽമാഡയെ ആണ് ലയണൽ സ്‌കലോണി ടീമിൽ ഉൾപ്പെടുത്തിയത്. 21 കാരനായ താരത്തെ ടീമിൽ ഉൾപ്പെടുത്തിയ നീക്കം തീർത്തും അപ്രതീക്ഷിതമായി. അറ്റാക്കിങ് മിഡ്ഫീൽഡർ ആണ് അൽമാഡ.

അർജന്റീന

യൂറോപ്പിൽ ലീഗിൽ കളിക്കുന്ന താരങ്ങളെ അവഗണിച്ചു ആണ് താരത്തിന് അർജന്റീന ടീമിൽ ഇടം നൽകിയത്. കഴിഞ്ഞ സീസണിൽ എം.എൽ.എസ് റെക്കോർഡ് തുകക്ക് അറ്റലാന്റ യുണൈറ്റഡിൽ എത്തിയ താരം അതുഗ്രൻ പ്രകടനം ആണ് സീസണിൽ പുറത്ത് എടുത്തത്. അർജന്റീനക്ക് ആയി സെപ്റ്റംബറിൽ മാത്രം അരങ്ങേറ്റം കുറിച്ച അൽമാഡ ഖത്തർ ലോകകപ്പിനുള്ള അർജന്റീന നിരയിൽ എം.എൽ.എസിൽ നിന്നുള്ള ഏകതാരമാണ്.