സെമി ഫൈനൽ വിജയം തായ് കുട്ടികൾക്ക് സമർപ്പിച്ച് പോൾ പോഗ്ബ

Roshan

ഫ്രാൻസിന്റെ ലോകകപ്പ് വിജയം ഗുഹയിൽ അകപ്പെട്ടിരുന്ന 12 കുട്ടികൾക്ക് സമർപ്പിച്ച് ഫ്രാൻസിന്റെ മധ്യനിര താരം പോൾ പോഗ്ബ. രണ്ടാഴ്ചയോളം ഗുഹയിൽ അകപ്പെട്ട ശേഷം പുറത്തെത്തിയ കുട്ടികളെ “ഹീറോസ്” എന്നാണ് പോഗ്ബ വിശേഷിപ്പിച്ചത്. ബെല്ജിയത്തിനോടുള്ള സെമി ഫൈനൽ മത്സര ശേഷം തന്റെ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് പോഗ്ബ കുട്ടികൾക്ക് ഈ വിജയം സമ്മാനിച്ചത്.

ബെല്ജിയത്തിനോടുള്ള മത്സരത്തിൽ മികച്ച പ്രകടനമാണ് പോഗ്ബ പുറത്തെടുത്തത്. “ഈ വിജയം ഈ ദിവസത്തെ ഹീറോസിനുള്ളതാണ്, നിങ്ങൾ നന്നായി പരിശ്രമിച്ചു, നിങ്ങൾ വളരെ ശക്തരാണ്” – പോഗ്ബ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial