റൊണാൾഡോയോ മെസ്സിയോ ലോകകപ്പ് നേടണം എന്ന് വെയ്ൻ റൂണി

ഖത്തർ ലോകകപ്പ് ഇംഗ്ലണ്ടിന് നേടാൻ ആയില്ല എങ്കിൽ അത് ലയണൽ മെസ്സിയുടെ അർജന്റീനയോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലോ നേടണം എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം വെയ്ൻ റൂണി. ക്രിസ്റ്റ്യാനോ റൊണാൾഡോ റൂണിക്ക് എതിരെ രൂക്ഷമായ വിമർശനം നടത്തിയതിന് പിന്നാലെയാണ് റൂണിയുടെ പ്രതികരണം.

മെസ്സി 140720

റൊണാൾഡോക്കും മെസ്സിക്കും മേൽ വലിയ പ്രതീക്ഷകൾ ഉണ്ട്‌. ആ സമ്മർദ്ദം കൈകാര്യം ചെയ്യാൻ അവർക്ക് അറിയുകയും ചെയ്യാം. ലോകകപ്പ് ഇവരിൽ ആരെങ്കിലും ഒരാൾ നേടിക്കൊണ്ട് കരിയർ ഐതിഹാസികമായി അവസാനിപ്പിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്ന് റൂണി പറയുന്നു.

ഇത് അവരുടെ അവിശ്വസനീയമായ കരിയറിന് അനുയോജ്യമായ ഒരു അവസാനമായിരിക്കും എന്നും റൂണി പറയുന്നു. അർജന്റീനയെ വിജയിപ്പിക്കാൻ മെസ്സി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും അദ്ദേഹം പറഞ്ഞു.