“ഞാൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ല” – മെസ്സി

Picsart 22 12 19 01 24 02 046

ഇന്ന് ലോകകപ്പ് കിരീടം നേടിയ ലയണൽ മെസ്സി താൻ ഇപ്പോൾ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ല എന്ന് പ്രഖ്യാപിച്ചു. താൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കില്ല. തനിക്ക് ലോക ചാമ്പ്യൻ ആയിക്കൊണ്ട് കളി തുടരണം. ലയണൽ മെസ്സി ഇന്ന് മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഈ ലോകകപ്പ് ആയിരിക്കും തന്റെ അവസാന ലോകകപ്പ് എന്ന് മെസ്സി പറഞ്ഞിരുന്നു.

മെസ്സി 22 12 19 01 23 43 617

ഈ ലോകകപ്പ് എനിക് ദൈവം നൽകുമെന്ന് അറിയാമായിരുന്നു എന്ന് മെസ്സി മത്സര ശേഷം പറഞ്ഞു. ഈ കിരീടം മനോഹരമാണ്. ഈ മത്സരം എങ്ങനെ വിജയിച്ചു എന്നത് ഈ കിരീടം കുറച്ചു കൂടെ സ്പെഷ്യൽ ആക്കുന്നു. എനിക്ക് ഈ കിരീടം വേണമായിരുന്നു. എന്റെ കരിയർ ലോകകപ്പു കൂടെ നേടിയ ശേഷമെ അവസാനിപ്പിക്കാവൂ എന്നായിരുന്നു ആഗ്രഹം. മെസ്സി പറഞ്ഞു.

ഇതിൽ കൂടുതൽ ദൈവത്തോട് ഒന്നും ചോദിക്കാൻ ആകില്ല. എല്ലാം എനിക്ക് നൽകി കഴിഞ്ഞു. മെസ്സി പറഞ്ഞു. ഈ ലോകകപ്പ് തന്റെ ചാൻസ് ആണെന്ന് തനിക്ക് അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പം മുതൽ തന്റെ സ്വപ്നമായിരുന്നു ഈ ലോകകപ്പ് എന്നും മെസ്സി പറഞ്ഞു.