ലോകകപ്പ് സ്വന്തമാക്കിയ മെസ്സിയെ അഭിനന്ദിച്ച് നെയ്മർ

20221219 010535

ലോകകപ്പ് കിരീടം സ്വന്തമാക്കിയ ലയണൽ മെസ്സിയെ അഭിനന്ദിച്ച് നെയ്മർ. ഇന്ന് അർജന്റീന ലോകകപ്പ് ഉയർത്തിയതിന് പിന്നാലെ സാമൂഹിക മാധ്യനങ്ങളിലൂടെ ആണ് നെയ്മർ മെസ്സിക്ക് ആശംസകളുമായി എത്തിയത്. തന്റെ പ്രിയ സഹോദരന് അഭിനന്ദനങ്ങൾ എന്ന് നെയ്മർ കുറിച്ചു. നെയ്മറും ബ്രസീലും നേരത്തെ ക്രൊയേഷ്യയോട് പരാജയപ്പെട്ടു കൊണ്ട് ലോകകപ്പിൽ നിന്ന് പുറത്തായിരുന്നു.

നെയ്മർ 22 12 19 01 05 19 441

ലയണൽ മെസ്സിയുടെ ഉറ്റ സുഹൃത്തായ നെയ്മർ മെസ്സി ലോകകപ്പ് നേടിയതിലെ സന്തോഷമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചത്‌. ഇന്ന് ഫ്രാൻസിനെ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിൽ ആണ് അർജന്റീന പരാജയപ്പെടുത്തിയത്. ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടിക്കൊണ്ട് ഇന്ന് അർജന്റീനയെ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു.

ഈ ലോകകപ്പിൽ ആകെ ഏഴ് ഗോളുകളും 3 അസിസ്റ്റും മെസ്സി സംഭാവന ചെയ്തിരുന്നു. മെസ്സിയാണ് മികച്ച് കളിക്കാരനുള്ള ഗോൾഡൻ ബോളും സ്വന്തമാക്കിയത്.