“ഈ അർജന്റീന മറഡോണയുടെ അർജന്റീനയെ ഓർമ്മിപ്പിക്കുന്നു”

Newsroom

Picsart 22 12 04 12 54 48 357
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ലോകകപ്പിലെ അർജന്റീനയെ കാണുമ്പോൾ 1986ലെ മറഡോണയുടെ അർജന്റീനയെ ഓർമ്മ വരുന്നു എന്ന് ഇംഗ്ലീഷ് ഇതിഹാസ താരം ഗാരി ലിനേകർ.

1986-ലെ മറഡോണയുടെ ടീമിനെ ആണ് ഈ ടീം എന്നെ ഓർമ്മിപ്പിക്കുന്നത്. അവർക്ക് എതിരെ കളിക്കുന്നത് പ്രയാസമായിരുന്നു. ഈ ടീമിന് എതിരെയും അങ്ങനെയാണ്. ലിനേകർ പറയുന്നു‌. ഇവരുടെ എല്ലാ മത്സരങ്ങളും കഠിനമായിരിക്കും. എന്നാലും എങ്ങനെ എങ്കിലും വിജയിക്കാനുള്ള വഴി ആ ടീം കണ്ടെത്തുകയും ചെയ്യും. അദ്ദേഹം പറയുന്നു.

Picsart 22 12 04 02 56 06 689

തോൽപ്പിക്കാൻ പ്രയാസമുള്ള ആ അർജന്റീന പലപ്പോഴും മറഡോണയുടെ മാന്ത്രികതയെ ആശ്രയിച്ചായിരുന്നു നിന്നിരുന്നത്. ഇപ്പോൾ ഈ അർജന്റീന മെസ്സിയുടെ മാജിക്കിനെയും ആശ്രയിക്കുന്നു. മുൻ താരം പറഞ്ഞു.