ക്വാർട്ടറിൽ മെസ്സിയെ തടയാൻ ഡച്ച് പടക്ക് ആകുമോ?

Picsart 22 12 04 01 45 31 995

ഇന്നലെ ആദ്യ രണ്ട് പ്രീ ക്വാർട്ടർ ഫൈനലുകൾ കഴിഞ്ഞതോടെ ഈ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ തീരുമാനം ആയി. ഡിസംബർ 9ന് നടക്കുന്ന മത്സരത്തിൽ നെതർലന്റ്സും മെസ്സിയുടെ അർജന്റീനയും തമ്മിൽ ആകും അങ്കം കുറിക്കുക. ലോക ഫുട്ബോളിലെ രണ്ടു വലിയ ശക്തികൾ നേർക്കുനേർ വരുമ്പോൾ തീപ്പാറും എന്ന കാര്യത്തിൽ സംശയം വേണ്ട.

മെസ്സി 22 12 04 01 15 06 697

ഗ്രൂപ്പ് എയിൽ ചാമ്പ്യന്മാരായാണ് നെതർലന്റ്സ് പ്രീക്വാർട്ടറിലേക്ക് എത്തിയത്. പരജായം അറിയാതെ ഗ്രൂപ്പ് ഘട്ടം കടന്ന അവർ പ്രീക്വാർട്ടറിൽ അമേരിക്കയെയും ഏകപക്ഷീയമായി പരാജയപ്പെടുത്തി. അർജന്റീന ആകട്ടെ ഈ ലോകകപ്പ് സൗദിയോട് ഏറ്റ ഞെട്ടിക്കുന്ന പരാജയത്തോടെയാണ് ലോകകപ്പ് ആരംഭിച്ചത്. അവിടെ നിന്ന് കരകയറാൻ അർജന്റീനക്ക് ആയി. അവർ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ഗ്രൂപ്പ് കടന്നു.

പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയെ നേരിട്ട അർജന്റീനക്ക് വലിയ വെല്ലുവിളി നേരിടേണ്ടി വന്നില്ല. അർജന്റീനക്കും ഹോളണ്ടിനും ഈ പ്രീക്വാർട്ടർ മത്സരം അവരുടെ ഈ ലോകകപ്പികെ ഇതുവരെയുള്ള ഏറ്റവും കടുപ്പമുള്ള പോരാട്ടമാകും.