ഇന്ത്യൻ താരങ്ങൾക്ക് വെറുതെ വിശ്രമം നൽകുന്നത് അല്ല എന്ന് രോഹിത് ശർമ്മ

Newsroom

Picsart 22 12 04 00 28 29 414
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നൽകുന്ന ഇടവേളകൾ അത്യാവശ്യമാണ് എന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബംഗ്ലാദേശിന് എതിരായ മത്സരത്തിന് മുന്നോടിയായി സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ.

പ്രൊഫഷണലുകൾ എന്ന നിലയിൽ, ഞങ്ങൾ മികച്ച കണ്ടീഷൻ നിലനിർത്തേണ്ടതുണ്ട്. ധാരാളം ക്രിക്കറ്റ് ആണ് നടക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ അവർക്ക് ഇടവേളകൾ നൽകുന്നത്. ഞങ്ങൾ കളിക്കാർക്ക് വിശ്രമം നൽകുമ്പോൾ അത് വെറുതെയല്ല, അവരുടെ ജോലിഭാരം കുറക്കാൻ ആണെന്ന് ആളുകൾ മനസ്സിലാക്കേണ്ടതുണ്ട്. രോഹിത് ശർമ്മ പറഞ്ഞു.

Picsart 22 12 04 00 28 40 975

തങ്ങളുടെ മികച്ച കളിക്കാർ എല്ലായ്‌പ്പോഴും നികച്ച രീതിയിൽ കളിക്കണമെന്നാണ് ടീമിന്റെ ആഗ്രഹം അതിന് അവർക്ക് ഇടവേള നൽകണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ക്രിക്കറ്റ് നിൽക്കാൻ പോകുന്നില്ല. എല്ലായ്‌പ്പോഴും ക്രിക്കറ്റ് ഉണ്ടാകും, അതുകൊണ്ട് ഞങ്ങളുടെ കളിക്കാരെ നമ്മൾ നിയന്ത്രിക്കേണ്ടതുണ്ട്. എന്നും അദ്ദേഹം പറഞ്ഞു ‌