രണ്ട് ആഴ്ചക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നു

Newsroom

Picsart 22 12 04 01 06 24 836
Download the Fanport app now!
Appstore Badge
Google Play Badge 1

അങ്ങനെ നീണ്ട ഇടവേളക്ക് ശേഷം നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് കളത്തിൽ ഇറങ്ങുകയാണ്. ഇന്ന് കഴിഞ്ഞ സീസണിലെ ഷീൽഡ് ജേതാക്കളായ ജംഷദ്പൂർ എഫ് സി ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ജംഷദ്പൂരിൽ ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക. അവസാനമായി കേരള ബ്ലാസ്റ്റേഴ്സ് നവംബർ 19നാണ് കളിച്ചത്. അന്ന് ഹൈദരാബാദ് എഫ് സിയെ മഞ്ഞപ്പട തോൽപ്പിച്ചിരുന്നു.

Picsart 22 12 04 01 06 38 425

മൂന്ന് തുടർ വിജയങ്ങളുമായി മികച്ച ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആ വിജയ പരമ്പര തുടരാൻ ആകും ശ്രമിക്കുക. ജംഷദ്പൂർ ആകട്ടെ തുടർച്ചയായ നാലു പരാജയങ്ങളുമായി നിൽക്കുകയാണ്. ഈ സീസണിൽ ജംഷദ്പൂരിന് ഫോം ആകാനെ ആയില്ല. അവർ നാലു പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സ് ആകട്ടെ 12 പോയിന്റുമായി അഞ്ചാമത് നിൽക്കുന്നു.

ടീമിൽ എല്ലാവരും ഫിറ്റ് ആണ് എന്നത് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയ ഫോർമുല തുടരാൻ ആകും സാധ്യത‌. ലൂണ, ദിമിത്രോസ്, ഇവാൻ, ലെസ്കോവിച് എന്നിവർ ആകും ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇന്ന് ഇറങ്ങുന്ന വിദേശ താരങ്ങൾ. മലയാളി താരങ്ങളായ സഹലും രാഹുലും ആദ്യ ഇലവനിൽ തുടരും.